ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ദേശീയ ശില്പശാല മുന്നാറിൽ വച്ച് നടന്നു. മുൻ പിഎഫ്എംഎസ് ഡിവിഷൽ സീനിയർ അക്കൗണ്ട്സ് ഓഫീസർ എസ്.ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം എന്ന വിഷയത്തിലാണ് ശില്പശാല നടന്നത്. റിസേർച്ച് ഡീൻ ഡോ.സുബാഷ് ടി.ഡി അധ്യക്ഷത വഹിച്ചു. പിആർഒ ഷാജി അഗസ്റ്റിൻ, എസ്.ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
പിഎഫ്എംഎസ് ഡിവിഷൽ സീനിയർ അക്കൗണ്ട്സ് ഓഫീസർ എസ്.ഫ്രാൻസിസ് ക്ലാസ് നയിച്ചു.
ഈ ഡിജിറ്റൽ യുഗത്തിൽ പബ്ലിക് ഫിനാൻസ് സംവിധാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ക്ലാസുകൾ നടത്തി. പബ്ലിക് ഫിനാൻസ് മാനേജ്മെന്റിന്റെ വിവിധ സാങ്കേതിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കുന്നു.