ഇലന്തൂരിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി തിരുവോണ കിറ്റുകൾ വിതരണം ചെയ്തു

തിരുവല്ല : ഇലന്തൂർ ഇടപ്പരിയാരം വാർഡ് അറിലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 50 വീട്ടുകാർക്ക് ഓണത്തിന് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

Advertisements

ജവാഹർ ബാല മഞ്ചിൻ്റേയും,ഗാന്ധി ദർശൻ വേദിയുടേയും ജില്ലാ ചെയർമാൻ കെ.ജി.റെജി ഓണക്കിറ്റ് വിതരണപരിപാടി ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന അസാധാരണമായ വിലക്കയറ്റം തടഞ്ഞ് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിയ്ക്കാൻ സ്ഥായിയായ നടപടികൾ വേണമെന്ന് കെ.ജി.റെജി ആവശ്യപ്പെട്ടു.

ഗ്രാമീണ കർഷകരുടെ വിഷരഹിത കാർഷിക ഉത്പന്നങ്ങൾ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സ്ഥിരം സംവിധാനം വേണം എന്നും റെജി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തരിശ് നിലങ്ങളും,പുരയിടവും പച്ചക്കറികൃഷിയിറക്കി കാർഷിക ഉദ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ തയ്യാറാവണം.നെൽ കർഷകരുടെ കുടിശിഖ നൽകി ഈ ഓണക്കാലത്തെങ്കിലും അവരെ പട്ടിണിയിൽ നിന്ന് രക്ഷിയ്ക്കണം.പന്നിയുടേയും മറ്റും ഉപദ്രവങ്ങളിൽ നിന്ന് കൃഷിയേയും,കർഷകരേയും രക്ഷിയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായ നടപടികൾ സ്വീകരിയ്ക്കണം എന്നും പ്രസ്താവിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലമുള്ള കർഷക ആത്മഹത്യകളും,വന്യജീവികളുടെ ആക്രമണത്തിൻ്റെ ഭാഗമായുള്ള കർഷകരുടെ മരണങ്ങളും ഇല്ലാതാക്കണം.
പരിപാടിയ്ക്ക് വാർഡ് പ്രസിഡൻ്റ് ശ്രീകലാ റെജി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഇന്ദിര ഈ.എ.ഓണസന്ദേശം നൽകി.മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുമതി സുരേഷ്,ബുത്ത് പ്രസിഡൻറ് സുനിൽ കെ.ബി.,വാർഡ് വൈസ് പ്രസിഡൻറ് വർഗ്ഗീസ് ജോർജ്ജ്,സെക്രട്ടറി രാമചന്ദ്രൻ,ഐ.എൻ.റ്റി.യു.സി.കൺവീനർ അഭിജിത് സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പച്ചക്കറികളുടെ വില അമിതമായി വർദ്ധിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് വാർഡ് കമ്മിറ്റി സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്.
വാർഡ് കമ്മിറ്റി എല്ലാവർക്കും സന്തോഷവും,സമാധാനപൂർണ്ണവുമായ ഓണം ആശംസിച്ചു.

Hot Topics

Related Articles