സിനിമാ ഡെസ്‌ക്
കൊച്ചി: നായാട്ടിന്റെയും ജോസഫിന്റെയും തിരക്കഥാ കൃത്ത് ഷാഹി കബീർ സംവിധായകനാകുന്ന ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലർ റിലീസ് ചെയ്യുന്നത് മോഹൻലാലും മമ്മൂട്ടിയും ചേർന്ന്. ഇരുവരുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ ജൂൺ 26 ഞായറാഴ്ച വൈകിട്ട് ഏഴിന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കും. ഇത് കൂടാതെ നിരവധി താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ നിധീഷ് ജിയും, എ.എസ്.ഐയും സിനിമാ താരവുമായ ഷാജി മാറാടും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ഇലവീഴാപ്പൂഞ്ചിറ എന്ന സ്ഥലത്തെ പൊലീസ് വയർലെസ് ബേസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഈ സാഹചര്യത്തിൽ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്.