കോട്ടയം : കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉയരുന്ന രാജ്യ വ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാരും. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഐ എം എ പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമാകുന്നതിനാൽ ശനിയാഴ്ച കാരിത്താസ് ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒപി) സേവനങ്ങൾ പ്രവർത്തിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു. എന്നാൽ, എല്ലാ അടിയന്തിര സേവന സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Advertisements