കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം; ഈ ഏഴ് ഭക്ഷണങ്ങൾ നൽകൂ…

മഞ്ഞൾ

Advertisements

മഞ്ഞളിൽ കുർക്കുമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, സി, ഫൈബർ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയെ ശൈത്യകാല പനിയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

വെളുത്തുള്ളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

ബ്രൊക്കോളി

ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ, മറ്റ് നിരവധി ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ദഹനവും മെച്ചപ്പെടുത്താൻ മാത്രമല്ല, എല്ലുകളെ ആരോഗ്യകരമാക്കാനും ബ്രൊക്കോളി സഹായിക്കുന്നു.

കൂൺ

വിറ്റാമിൻ ഡിയുടെയും മറ്റ് അവശ്യ പോഷകങ്ങളുടെയും ഉറവിടമായതിനാൽ ശൈത്യകാലത്ത് കുട്ടികൾക്ക് കൂൺ വളരെ നല്ലതാണ്.

ഇലക്കറി

വിറ്റാമിനുകൾ, ധാതുക്കൾ, പൊട്ടാസ്യം, കാൽസ്യം എന്നിവയ്‌ക്കൊപ്പം, ഇലക്കറികളിൽ ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പനിയെ ചെറുക്കാനും സഹായിക്കുന്നു.

Hot Topics

Related Articles