ഭരണഘടനാ വിരുദ്ധ വഖഫ് ബില്‍:രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചന- റോയ് അറയ്ക്കൽ : സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു

തിരുവനന്തപുരം: വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏജീസ് ഓഫീസിനു മുമ്പില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. വര്‍ഗീയ ലക്ഷ്യത്തോടെ ആര്‍എസ്എസ് തയ്യാറാക്കിയതാണ് ബില്‍ എന്ന് അതിലെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ വിമര്‍ശകരുടെയും ന്യൂനപക്ഷങ്ങളുടെയും വീടുകളും സ്വത്തുക്കളും ആരാധനാലയങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന വംശീയവാദികളുടെ അടുത്ത കിരാതമായ ചുവടുവെപ്പാണ് വഖഫ് ഭേദഗതി നിയമം. സാമൂഹിക നന്മയ്ക്ക് ഉപയോഗപ്പെടുത്തേണ്ട സ്വത്തുവകകള്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് കവര്‍ച്ച ചെയ്യുന്നതിനുള്ള ഗൂഢതന്ത്രമാണ് പുതിയ നിയമഭേദഗതിക്കു പിന്നില്‍. രാജ്യത്തിന്റെ മഹത്തായ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കുകയാണ് സംഘപരിവാര ഭരണകൂടം. ഇതിനെതിരേ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.