ചെന്നൈ : ലോകകപ്പില്‍ ജയിച്ചു തുടങ്ങാന്‍ ഇന്ത്യ ഇന്നിറങ്ങന്നു. ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാകും ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക.മഴ മാറിനില്‍ക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കഴിഞ്ഞാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ്. ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയി. സ്റ്റേഡിയം നിറയും എന്നാണ് വിലയിരുത്തല്‍.
ലോക ക്രിക്കറ്റിലെ അതിശക്തര്‍ തമ്മിലാണ് പോര്. പണത്തിലും പ്രതാപത്തിലും പാരമ്പര്യത്തിലും മുന്നില്‍. ഓസീസിന് അഞ്ച് ലോകകപ്പുണ്ട്. ഇന്ത്യക്ക് രണ്ട്. ഏകദിന ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരാണ് ഇന്ത്യ. ഇക്കുറി സമ്മര്‍ദത്തിന്റെ തീച്ചൂളയിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ഓസീസ് ആദ്യമായി ലോകകപ്പ് നേടുന്നത് ഇന്ത്യന്‍ മണ്ണിലാണ്. അതിനുശേഷം നാലുതവണ ജേതാക്കളായി. ഏത് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കെല്‍പ്പുള്ള കളിക്കാരാണ് അവരുടെ ശക്തി.ചിദംബരം സ്റ്റേഡിയം സ്പിന്നര്‍മാരുടെ വേദിയാണ്. ഇന്ത്യ കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഒരുമിച്ചിറക്കും. പേസ് നിരയും മൂവര്‍ സംഘം ആയിരിക്കും. പനി പിടിച്ചതിനാല്‍ ശുഭ്മാന്‍ ഗില്‍ ഉറപ്പില്ല. എങ്കില്‍ ഇഷാന്‍ കിഷന്‍ ആയിരിക്കും ഓപ്പണര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസിന്റെ കാര്യത്തില്‍ ഉറപ്പുപറയുന്നില്ല. കളിച്ചില്ലെങ്കില്‍ കാമറൂണ്‍ ഗ്രീന്‍ ഇറങ്ങും. ഗ്ലെന്‍ മാക്സ്വെല്‍ ബാറ്റിലും പന്തിലും നിര്‍ണായകമാകും. മിച്ചല്‍ മാര്‍ഷാണ് മറ്റൊരു പ്രധാന താരം. സ്പിന്‍ വിഭാഗം ആദം സാമ്പയുടെ കൈയിലാണ്. ‘പരിചയസമ്പത്ത് തുണയ്ക്കും’ഇന്ത്യയില്‍ കളിച്ചതിന്റെ അനുഭവം മുതല്‍ക്കൂട്ടാണെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു. ‘കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാട്ടിലേതിനേക്കാള്‍ കൂടുതല്‍ മത്സരത്തിന് ഇറങ്ങിയത് ഇന്ത്യയിലാണ്. അതിന്റെ ഗുണം കിട്ടും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഐപിഎല്‍ സഹായിച്ചു’ കമ്മിന്‍സ് പറഞ്ഞു. രോഹിത് ശര്‍മയാണ് ഞങ്ങളുടെ വെല്ലുവിളി. പുറത്താക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കളിക്കാരന്‍. എങ്കിലും പൂട്ടാന്‍ ഞങ്ങള്‍ക്ക് പദ്ധതികളുണ്ട് ഓസീസ് ക്യാപ്റ്റന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ സാധ്യതാ ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസീസ് സാധ്യതാ ടീം : പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍/മാര്‍കസ് സ്റ്റോയിനിസ്,അലക്സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാമ്ബ, ജോഷ് ഹെയ്‌സല്‍വുഡ്.