ബുമ്രയുടെ ഷൂസ് മോഷ്ടിച്ചാൽ നിങ്ങൾക്ക് ജയിക്കാൻ കഴിഞ്ഞേക്കും ; എതിര്‍ ടീമുകള്‍ക്ക് നിര്‍ദ്ദേശവുമായി വസീം അക്രം

സ്പോർട്സ് ഡെസ്ക്ക് : ഏകദിന ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും മികച്ച പ്രകടനവും ടീം സ്പിരിറ്റുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിക്കുന്നത്.ബൗളിംഗില്‍ എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യൻ പേസ് നിര വഹിക്കുന്ന പങ്കും ചെറുതല്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും അടങ്ങുന്ന പേസ് ട്രയോയാണ് ടീം ഇന്ത്യയുടെ നട്ടെല്ല്.

Advertisements

ഇക്കൂട്ടത്തില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് ജസ്പ്രീത് ബുമ്രയാണ്. ആറ് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റാണ് താരം നേടിയത്. ഇപ്പോള്‍ ബുമ്രയുടെ കഴിവിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് സൂപ്പര്‍ താരം വസീം അക്രം. ബുമ്ര ലോകത്തിലെ ഏറ്റവും നല്ല ബൗളറാണെന്നും താരത്തിന്റെ പേസും വേരിയേഷനുകളും മികച്ചതാണെന്നും അക്രം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് വസീം അക്രം ബുമ്രയെ പ്രശംസിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എതിരാളികള്‍ക്ക് ബുമ്രയെ കീഴ്‌പ്പെടുത്താനുളള രസകരമായ വഴിയെ കുറിച്ചും വസീം അക്രം പറഞ്ഞു. ബുമ്രയെ സമ്മര്‍ദ്ദത്തിലാഴ്‌ത്താൻ അദ്ദേഹത്തിന്റെ ബൗളിംഗ് സ്പൈക്കുകള്‍ മോഷ്ടിക്കുകയാണ് ഏക വഴിയെന്നായിരുന്നു അക്രം പറഞ്ഞത്. ലോകകപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ നിന്നായി 32 വിക്കറ്റാണ് ബുമ്രയുടെ സമ്പാദ്യം.

Hot Topics

Related Articles