ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏകദിന ഇരട്ട സെഞ്ചുറിയ്ക്ക് വിലയില്ല ; ഇഷാൻ കിഷന് അവസരം നിഷേധിച്ച് രോഹിത് ശർമ്മ ;  ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ  ഹിറ്റ്മാനൊപ്പം ശുഭ്മാൻ ഗിൽ ഓപ്പൺ ചെയ്യും

ഗുവാഹത്തി : സമീപകാലത്തെ മികച്ച പ്രകടനങ്ങല്ല ടീമിൽ കയറാൻ ആധാരമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഇന്ത്യൻ ടീം. മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടും ഏകദിന മത്സരത്തിലെ ഓപ്പണർ സ്ഥാനത്ത് നിന്നും അകറ്റി നിർത്തപ്പെടുകയാണ് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷാൻ. ശ്രീലങ്കയ്ക്ക് എതിരെ നാളെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ തനിക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുമെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.

Advertisements

ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏകദിന ഇരട്ട സെഞ്ചുറി ബംഗ്ലാദേശിനെതിരെ നേടിയ ഇഷാന്‍ കിഷന്‍ ഇതോടെ പുറത്തിരിക്കേണ്ടിവരും. ഗുവാഹത്തി ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഇഷാന്‍ കിഷനെ കളിപ്പിക്കാനാവില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ശുഭ്‌മാന്‍ ഗില്ലിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ട്’ എന്നുമാണ് ഹിറ്റ്‌മാന്‍റെ വാക്കുകള്‍. രോഹിത് പരിക്കേറ്റ് പുറത്തായതോടെയായിരുന്നു ബംഗ്ലാദേശിനെതിരെ ഇഷാന്‍ ഓപ്പണറായി കളിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദിനത്തിലേക്കുള്ള തിരിച്ചുവരവില്‍ ശുഭ്‌മാന്‍ ഗില്‍ 12 മത്സരങ്ങളില്‍ 638 റണ്‍സ് നേടിയിരുന്നു. ഇതില്‍ 70.88 ശരാശരിയും 102.57 സ്‌ട്രൈക്ക് റേറ്റും സഹിതം ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. അതേസമയം ഇഷാന്‍ കിഷന്‍ 2022ല്‍ ഏഴ് ഇന്നിംഗ്‌സില്‍ 417 റണ്‍സ് നേടി. അവസാന ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ റെക്കോര്‍ഡിട്ടു. ബംഗ്ലാ കടുവകള്‍ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങി 131 പന്തില്‍ 210 റണ്‍സാണ് ഇഷാന്‍ അടിച്ചത്. ഇതില്‍ 24 ഫോറും 10 സിക്‌സറുമുണ്ടായിരുന്നു. വെറും 35 ഓവറുകള്‍ക്കുള്ളില്‍ ഇഷാന്‍ 200 പിന്നിട്ടു. ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം കിഷന്‍അന്ന് സ്വന്തമാക്കി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച കിഷന്‍ 128 പന്തില്‍ 200 അടിച്ച ക്രിസ് ഗെയ്‌ലിനെയാണ് മറികടന്നത്.

Hot Topics

Related Articles