വീണ്ടും പരാജിതനായി വിരാട് ; രക്ഷകനായി പന്ത് ; എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ അതി ജീവന പാതയിൽ

എഡ്ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തകർച്ചയുടെ വക്കിൽ . ഒടുവിൽ  വിവരം ലഭിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ  215 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ചേതേശ്വർ പുജാര , ശുഭമാൻ ഗിൽ , മുൻ ക്യാപ്റ്റൻ , വിരാട് കോഹ്ലി, ഹനുമ വിഹാരി , ശ്രേയസ്സ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പുറത്താകാതെ റിഷഭ് പന്ത് നേടിയ അര സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട നില സമ്മാനിച്ചത്.  86 റണ്ണുമായി പന്തും 41 റൺസുമായി ജഡേജയുമാണ് ക്രീസിൽ .

Advertisements


ഹോമില്ലായ്മയിൽ ഉഴറുന്ന വിരാട് കോഹ്ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 11 റൺസ് മാത്രമാണ് വിരാടിന് നേടാനായത്. ടീമിലേക്ക് മടങ്ങിയെത്തിയ പുജാരയുടെയും അവസ്ഥ വ്യത്യസ്തമായില്ല. മികച്ച സ്കോർ കണ്ടെത്തുവാൻ പുജാരയ്ക്കും കഴിഞ്ഞില്ല.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിതിന്റെ അഭാവത്തിൽ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Hot Topics

Related Articles