ന്യൂഡൽഹി: ലോകത്ത് ഏറ്റവും വലിയ തൊഴില്‍ ദാതാക്കളെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം.
ആദ്യ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന അമേരിക്കയെ മൂന്നു വര്‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്തെ വിവിധവിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജര്‍മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം പ്രതിപാദിച്ചിരിക്കുന്നത്.
പുതിയ കണക്കനുസരിച്ച് പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സേനകളിലായി 29.2 ലക്ഷത്തില്‍പ്പരം ആളുകളാണ് ജോലി ചെയ്യുന്നത്. 29.1 ലക്ഷംപേര്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് കൂടുതല്‍ ജീവനക്കാരുള്ള കമ്പനി വാള്‍മാര്‍ട്ടാണ്. 23 ലക്ഷം പേര്. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്.