കീം റാങ്ക് ജേതാവിന് രാജീവ്‌ ഗാന്ധി പുരസ്‌കാരം നൽകി യൂത്ത് കോൺഗ്രസ്‌ അനുമോദനം.

തിരുവല്ല : കീം പ്രവേശന പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ തിരുവല്ല സ്വദേശിനി അക്ഷര ആനന്ദിന് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി പുരസ്‌കാരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി നൽകി അനുമോദിച്ചു.

Advertisements

യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി, അഖിൽ ചിറയിൽ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles