രോഹിതീയിൽ കിവികൾ എരിഞ്ഞടങ്ങി ; ലോകകപ്പ് പരാജയത്തിൽ ഇന്ത്യയുടെ മധുര പ്രതികാരം ; ന്യൂസിലാന്റിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

കൊൽക്കത്ത : ന്യൂസിലാന്റിനെതിരെ മൂന്നാം ടി20യില്‍ മിന്നും വിജയം നേടി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മൂന്നിലും വിജയിച്ചു സമ്പൂർണ വിജയമാണ് പരമ്പരയിൽ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 184 രൺസ് നേടിയപ്പോൾ 111 രൺസെടുക്കാനെ ന്യൂസിലാന്റിനായുള്ളൂ. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ അർധ സെഞ്ചുറി നേടി.

Advertisements

മറുപടി ബാറ്റിങ്ങിൽ ന്യൂസിലാന്റിനെതിരെ സമ്പൂർണ ആധിപത്യം നേടിയ ഇന്ത്യയെയാണ് കാണാൻ കഴിഞ്ഞത്. അക്സര്‍ പട്ടേല്‍ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നേടിയതോടെ ന്യൂസിലാണ്ട് പിന്നീട് കരകയറാനാകാതെ പ്രതിരോധത്തിലാകുകയായിരുന്നു. മാര്‍ട്ടിന്‍ ഗപ്ടില്‍ 36 പന്തില്‍ 51 റണ്‍സ് നേടി.മറ്റൊരു താരത്തിനും ഗപ്ടിലിന് പിന്തുണ നല്‍കാനായില്ല. 17.2 ഓവറില്‍ 111 റണ്‍സ് മാത്രം നേടി ന്യൂസിലാന്റ് ഓള്‍ഔട്ട് ആകുകയായിരുന്നു. അക്സര്‍ പട്ടേല്‍ മൂന്നും ഹര്‍ഷല്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹാര്‍, ചഹാല്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Hot Topics

Related Articles