റായ്പൂർ : ന്യുസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തിനിടെ ചിരിപടര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിതിന്റെ മറവി. ടോസ് നേടിയ രോഹിത് എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഓര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.അല്‍പ്പനേരത്തിന് ശേഷം ബോളിങ് തിരഞ്ഞെടുക്കുകയാണെന്ന് താരം വ്യക്തമാക്കുകയായിരുന്നു.
ഇത്രയും സമയം എടുക്കാന്‍ കാരണമെന്തെന്ന ചോദ്യവുമായി പിന്നാലെ രവിശാസ്ത്രി എത്തിയിരുന്നു. ഡ്രസിങ് റൂമില്‍ ഇതിനിടെ പറ്റി കുറെ ചര്‍ച്ച നടന്നിരുന്നുവെന്നും, ഇവിടെ എത്തിയപ്പോള്‍ മറന്നതെന്നുമാണ് രോഹിതിന്റെ മറുപടി. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് കണ്ട ദ്രാവിഡിനും ചിരിയടക്കാനായില്ല. മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ എറിഞ്ഞ് വീഴ്ത്തി . 34.3 ഓവര്‍ ബാറ്റ് ചെയ്‌തിട്ടും വെറും 108 റണ്‍സില്‍ കിവീസ് പുറത്തായി. റായ്‌പൂരിലെ ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയത്തില്‍ കുഞ്ഞന്‍ സ്കോറില്‍ പുറത്തായി നാണം കെട്ടിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. ഇന്ത്യന്‍ പേസര്‍മാര്‍ ഇന്നിംഗ്‌സിലെ ആദ്യ പന്ത് മുതല്‍ നിയന്ത്രണം ഏറ്റെടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിന് പിഴച്ചത് എവിടെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റായ്‌പൂരില്‍ മുൻപ് ഏകദിനം കളിച്ച് പരിചയമില്ലാത്തതാണ് കിവീസിന് ഏറ്റവും വലിയ തിരിച്ചടിയായ ഒരു ഘടകം എന്ന് വിലയിരുത്താം. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാവുന്ന ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയം ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിന് വേദിയാവുന്നത്. ഇതിന് മുൻപ് ആറ് ഐപിഎല്‍ മത്സരങ്ങളും കുറച്ച് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 കളികളും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ റായ്‌പൂരിലെ പിച്ചും സാഹചര്യങ്ങളുമായി കിവീസ് താരങ്ങള്‍ക്ക് വേഗം പൊരുത്തപ്പെടാനായില്ല