പിടിച്ച് കെട്ടി ഇന്ത്യൻ ബൗളർമാർ; ആവേശപ്പോരാട്ടത്തിൽ ബൗളിംങിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം; ഭേദപ്പെട്ട സ്‌കോറിൽ പാക്കിസ്ഥാനെ ഒതുക്കി ഇന്ത്യൻ പേസർമാർ; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

ദുബായ്: ഏഷ്യാക്കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകി ബൗളർമാർ. ടോസ് നേടിയ ബൗളിംങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കു ബാറ്റിംങിന് ഇറങ്ങുമ്പോൾ ഏറെ പ്രതീക്ഷ നൽകുന്ന സ്‌കോറിൽ പാക്കിസ്ഥാനെ ഒതുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. പാക്ക് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ബാറ്റിംങ് മറക്കാതിരുന്നാൽ ഇന്ത്യയ്ക്ക് വിജയം പ്രതീക്ഷിക്കാം.

Advertisements

ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ പാക്കിസ്ഥാനെ അർഷർദ്വീപും, ഭുവനേശ്വറും വരിഞ്ഞ് മുറുക്കുകയായിരുന്നു. ആദ്യ രണ്ട് അവസരങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട പാക്കിസ്ഥാൻ ടീം നില ഉറപ്പിച്ച് തുടങ്ങും മുൻപ് തന്നെ ക്യാപ്റ്റൻ ബാബർ അസമിനെ ബൗൺസറിൽ കുടുക്കി ഭുവനേശ്വർകുമാർ പറഞ്ഞയച്ചു. രണ്ടു ബൗണ്ടറിയടിച്ച് ട്രാക്കിലേയ്ക്കു കയറാനൊരുങ്ങിയ ഫക്കർ സമാനെ ആവേശ് ഖാനും മടക്കിയതോടെ ഇന്ത്യ ആവേശത്തിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ഓപ്പണർ റിസ്വാനും (43), ഇഫ്തിക്കർ അഹമ്മദും കൃത്യമായി ശ്രദ്ധിച്ച് തന്നെയാണ് കളിമെനഞ്ഞത്. രണ്ടു പേരെയും പുറത്താക്കി പാണ്ഡ്യയാണ് മധ്യനിരയെ തകർത്തെറിഞ്ഞത്. 128 ഒൻപത് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ ആറു പന്തിൽ 16 റണ്ണടിച്ച് ധനിയും, ഏഴ് പന്തിൽ 13 റണ്ണടിച്ച് റൗഫുമാണ് മാന്യമായ സ്‌കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർകുമാർ നാലും, പാണ്ഡ്യമൂന്നും, അർഷർദ്വീപ് രണ്ടും, ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. പാക്കിസ്ഥാൻ 19.5 ഓവറിൽ 147 ന് ഓൾ ഔട്ടായി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ കെ.എൽ രാഹുലിനെയാണ് റണ്ണെടുക്കും മുൻപ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Hot Topics

Related Articles