ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനം സ്ഥാപിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമം ; യുദ്ധം ഒന്നിനും പരിഹാരമല്ല ; നിലപാട് രേഖപ്പെടുത്തി പാക് പ്രധാന മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ കശ്മീര്‍ പ്രശ്‌നം ഉള്‍പ്പടെ പരിഹരിക്കാന്‍ യുദ്ധം പോംവഴിയല്ലെന്നും, ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനം സ്ഥാപിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

Advertisements

ഇരു രാജ്യങ്ങള്‍ക്കും യുദ്ധം ഒരു പോം വഴിയല്ല ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കശ്മീര്‍ പ്രശ്നത്തിലും പാക്കിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കുന്നത് എന്നാണ് ഇന്ത്യന്‍ നിലപാട്. ജമ്മു കശ്മീര്‍ എക്കാലവും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകര അവസാനിപ്പിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ ആകാം എന്നതാണ് ഇന്ത്യന്‍ നിലപാട്.

പാകിസ്ഥാന്‍ ഒരു ആക്രമണകാരിയല്ല, എന്നാല്‍ അതിന്റെ ആണവ ശേഷിയുള്ള സൈന്യം ഏത് ആക്രമണത്തെയും പ്രതിരോധിക്കും. ഇസ്ലാമാബാദ് തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനാണ് സൈന്യത്തിനെ ഉപയോഗപ്പെടുത്തുന്നത്. ആക്രമണത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles