ഇന്ത്യയുടെ മറുപടി ഇന്ന് ! സഞ്ജു കീപ്പിംഗ് ഗ്ലൗ അണിഞ്ഞേക്കും ; വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി ട്വന്റി പോരാട്ടത്തിൽ ടീം ലൈനപ്പിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യ

ഗയാന : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി ട്വന്റി പോരാട്ടം ഇന്ന്. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ഇന്ത്യ.അതിനാല്‍ ആ തോല്‍വിക്ക് പകരം ചോദിക്കാനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് പോരാട്ടം.

Advertisements

ആദ്യ പോരില്‍ 150 റണ്‍സ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയപ്പോള്‍ ബാറ്റര്‍മാരുടെ ഫോം ഇല്ലായ്മയാണ് ഇന്ത്യയെ കുഴക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച തിലക് വര്‍മയുടെ ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇഷാൻ കിഷന് വിശ്രമം നല്‍കി യശസ്വി ജയ്സ്വാളിനെ ഒരുപക്ഷേ ഇന്ത്യ പരീക്ഷിച്ചേക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തും സൂര്യ കുമാര്‍ യാദവ് മികവിലേക്കുയരാത്തത് ഇന്ത്യയെ കുഴക്കുന്ന ഘടകമാണ്.
മറുഭാഗത്ത് ക്യാപ്റ്റൻ റോവ്മൻ പവല്‍, നിക്കോളാസ് പുരൻ എന്നിവര്‍ കഴി‍‌‍ഞ്ഞ മത്സരത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ഷിമ്രോണ്‍ ഹെറ്റ്മെയര്‍, കെയ്ല്‍ മെയേഴ്സ് തുടങ്ങിയ ടി ട്വന്റി സ്പെഷലിസ്റ്റുകളും ടീമിലുണ്ട്. ജാസൻ ഹോള്‍ഡര്‍ അടക്കമുള്ളവരുടെ ബൗളിങാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യയെ പ്രതിരോധിക്കാൻ വിൻഡീസിനു കരുത്തു പകര്‍ന്നത്. പിച്ച്‌ പേസര്‍മാര്‍ക്ക് അനുകൂലമാണ്. എന്നാല്‍ മത്സരം പുരോഗമിക്കവേ സ്പിന്നര്‍മാര്‍ക്കും മികവ് പുലര്‍ത്താൻ സാധ്യത തുറന്നിടുന്നു.

Hot Topics

Related Articles