എല്ലാ മത്സരങ്ങളും കളിപ്പിക്കാം ക്യാപ്റ്റനാക്കാം ; സഞ്ജുവിന് ഓഫറുമായി അയർലൻഡ് ക്രിക്കറ്റ് ; ഇന്ത്യക്കു വേണ്ടി മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കൂ !  മറുപടിയുമായി സഞ്ജു സാംസൺ

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിരന്തരം അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന സഞ്ജു സാംസണിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് അയര്‍ലാന്‍ഡ് ക്രിക്കറ്റ്. ഇവിടേക്കു കൂടുമാറിയാല്‍ എല്ലാ മല്‍സരങ്ങളിലും കളിപ്പിക്കാമെന്ന ഓഫര്‍ കൂടി സഞ്ജുവിന് അയര്‍ലാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഈ വര്‍ഷം ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം സഞ്ജു കാഴ്ചവച്ചിരുന്നു.

Advertisements

പക്ഷെ എന്നിട്ടും അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഇപ്പോള്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയിലും സഞ്ജുവിനു ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് അയര്‍ലാന്‍ഡ് ദേശീയ ടീമില്‍ നിന്നും സഞ്ജു സാംസണിനു ക്ഷണം വന്നിരിക്കുന്നത്. ഐറിഷ് ടീമിനു നിലവില്‍ ഒരു ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഈ ഒഴിവിലേക്കാണ് അവര്‍ സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐറിഷ് ടീമിനു വേണ്ടി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുമെന്നതു മാത്രമല്ല ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ഇതോടൊപ്പം ലഭിക്കും.അയര്‍ലാന്‍ഡ് ദേശീയ ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയെന്നതു സഞ്ജു സാംസണിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിനു ഐറിഷ് ടീമിനായി കളിക്കാന്‍ അനുമതിയില്ല.
അയര്‍ലാന്‍ഡിലേക്കു കൂടുമാറണമെങ്കില്‍ സഞ്ജു ആദ്യം ചെയ്യേണ്ടത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നതാണ്. അതു മാത്രം പോരാ. ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് തുടങ്ങി ഇന്ത്യയിലെ എല്ലാ വിധ മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിരമിക്കേണ്ടതുണ്ട്.

ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സഞ്ജുവിന് അയര്‍ലാന്‍ഡ് ടീമിന്റെ ഭാഗമാവാന്‍ കഴിയും.അയര്‍ലാന്‍ഡ് ടീമിന്റെ ഓഫറിനോടു സഞ്ജു സാംസണ്‍ പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തന്നെ പരിഗണിച്ചത് സഞ്ജു നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു കളിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നും സഞ്ജു ഐറിഷ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Hot Topics

Related Articles