ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘർഷം കനക്കുകയും പാക് പ്രകോപനത്തിന് രാജ്യം ശക്തമായ മറുപടി നല്കുന്നതിനുമിടെ കര-നാവിക-വ്യോമസേനാ മേധാവികള്‍ പ്രതിരോധമന്ത്രാലയത്തിലെത്തി.ഇവർ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ചയും സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും പടിഞ്ഞാറൻ അതിർത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ശക്തമായ മറുപടി നല്കിയ ഇന്ത്യ, പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങള്‍ക്കു നേർക്കും ആക്രമണം നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400-ന് നാശമുണ്ടായെന്ന വാർത്തകള്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. അത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതർ പറഞ്ഞു. പാകിസ്താന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർക്കുന്നതില്‍ നിർണായക പങ്കായിരുന്നു എസ് 400 വഹിച്ചത്.