തിരുവല്ല: നാഷണൽ തപാൽ
ദിനമായ ഒക്ടോബർ 10 ന്
നാടിന്റെ സന്ദേശവാഹകരായി
സേവനം ചെയുന്നവർക്ക് പിന്തുണയുമായി
യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റൽ ജീവനക്കാരിയെ ആദരിച്ചു.
വെൺപാല പോസ്റ്റ് ഓഫീസിലെ മഞ്ജു ദിലീപിനെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോൺസൺ വെൺപാല, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനീത് വെൺപാല, അഖിൽ ചിറയിൽ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. കുറ്റൂർ പഞ്ചായത്ത് 1, 2, 14 വാർഡുകൾ ഉൾപ്പെടുന്ന പോസ്റ്റ് ഓഫീസ് ആണ് വെൺപാല പോസ്റ്റ് ഓഫീസ്.
Advertisements