അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ ദയനീയ തോല്‍വിക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കായി പുറപ്പെട്ട് ഇന്ത്യന്‍ ടീം. സീനിയര്‍ താരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് ഓസ്ട്രേലിയയില്‍ നിന്ന് നേരെ ന്യൂസിലന്‍ഡിലേക്ക് പറന്നത്. ഇന്ത്യന്‍ ടീം അംഗങ്ങളായ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓസ്ട്രേലിയയിലെ വിമാനത്താവളത്തില്‍ നിലത്തിരുന്നും മടിയില്‍ കിടന്നും ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരുന്നു . ഇരുന്നുറങ്ങുന്ന സൂര്യകുമാറിന്റെ മടിയില്‍ തലവെച്ച് റിഷഭ് പന്ത് കിടക്കുമ്പോള്‍ റിഷഭിന്റെ വയറില്‍ തലവെച്ച് ചാഹലും കിടക്കുന്നതാണ് ധനശ്രീ പങ്കുവെച്ച ചിത്രം.
ഈ മാസം 18നാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ടി20, ഏകദിന ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരെ ന്യൂസിലന്‍ഡിലേക്ക് പോകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പ് ടീമിലുള്ള ഹാരദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഓസ്ട്രേലിയയില്‍ നിന്ന് നേരെ ന്യൂസിലന്‍ഡിലേക്ക് പറന്നത്.