ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി : ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ഇന്ത്യ; ജയശങ്കറുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച

ദില്ലി: ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്മാചാരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുന്ന ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യ തലസ്ഥാനത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഒരു മണിക്കൂറോളം നേരം മോദി ബംഗ്ലാദേശ് വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. സാധ്യമായ എല്ലാ ഇടപടെലുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്നും വിലയിരുത്തി. ഇതിന് പിന്നാലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Advertisements

ബംഗ്ലാദേശിലെ സാഹചര്യത്തില്‍ ഇടപെട്ടതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാകരുതെന്നും ആരാധനാലയങ്ങള്‍ സംരക്ഷിക്കണമെന്നും ബംഗ്ലാദേശ് സര്‍ക്കാരിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും നാളെ വിദേശകാര്യമന്ത്രി പ്രസ്താവന നടത്താനിടയുണ്ട്.ഇതിനിടെ ഇസ്കോണിന്‍റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളി. അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാദം കേള്‍ക്കലിനിടെ അറ്റോര്‍ണി ജനറല്‍ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. അതേസമയം ചിന്മയ് കൃഷ്ണദാസ് ബ്രഹ്മാചാരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.