രണ്ടാം ഏകദിനം : വെസ്റ്റിൻഡീസിന് ടോസ് : ഇന്ത്യയ്ക്ക് ബാറ്റിംഗ് : ടീമിൽ സഞ്ജുവും 

പോർട്ട് ഓഫ് സ്പെയിൻ : ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യൻ ബാറ്റിംങ് നിരയിൽ മലയാളി താരം സഞ്ജു സാംസനും ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമയും വിരാട് കോഹ്ലിയും വിശ്രമിക്കുന്ന മത്സരത്തിൽ, ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഇഷാൻ കിഷനും ശുഭമാൻ ഗില്ലും ആണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുന്നത്. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാനായാണ് ഇറങ്ങുന്നത്. 

Hot Topics

Related Articles