വൈക്കം:
വേമ്പനാട്ടുകായലിലെ എക്കലും പ്ലാസ്റ്റിക്ക് മാലിന്യവും നീക്കുക,
തണ്ണീർമുക്കം ബണ്ട് തുറന്നിടുക,
പോള പായൽ ഉത്ഭവസ്ഥലത്തുവാരി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ധർണാ സമരം മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രമേശൻ ഉദ്ഘാടനം ചെയ്തു.
Advertisements
ജില്ലാ പ്രസിഡൻ്റ് പി.വി.പുഷ്കരൻ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി പി. ശശിധരൻ
സംസ്ഥാന അംഗങ്ങളായ ഇ. ആർ.അശോകൻ, വീണഅജി, കെ.എൻ.നടേശൻ, ഏരിയ സെക്രട്ടറി എം.സി.സുരേഷ്,
പി.സുകുമാരൻ, പി.കെ.വിശ്വംഭരൻ, സുരേന്ദ്രൻ, അപ്പുക്കുട്ടൻ,സജിത രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.