ഇൻഡക്ഷൻ പ്രോഗ്രാം INDUCTX 2K23 വിസാറ്റിൽ

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ 2023-24 അദ്ധ്യയന വർഷത്തെ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി. ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ്‌ ഓഫ്
ഇന്സ്റ്റിട്യൂഷൻ രജിസ്ട്രാർ സുബിൻ പി എസ് സ്വാഗതം ആശംസിച്ചു. വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു.മുൻ ഡിജിപി ഋഷിരാജ്സിംഗ്
ഐപിഎസ് ചടങ്ങിൽ മുഖ്യയാതിഥിപദം അലങ്കരിച്ചു. എൻജിനീയറിങ് മേഖലയിലെ വിവിധ ജോലി സാധ്യതകളെ കുറിച്ചും അതിൽ സ്ത്രീകളുടെ പ്രാധാന്യത്തെ കുറിച്ചും ഒപ്പം നാടിനും ദേശത്തിനും ഉതകുന്ന നല്ല എൻജിനീയർ ആകാൻ വിദ്യാർഥികൾ അദ്ദേഹം ആശംസിച്ചു . തുടർന്ന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റിട്ടയേഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ പ്രത്യേക പ്രഭാഷണം നടത്തി. ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായി ഐ ഇ ഇ ഇ ഫോട്ടോണിക്സ് സൊസൈറ്റിയുടെ ബോർഡ് ഓഫ്
ഗവർനേഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിസാറ്റ് എൻജിനീയറിങ് കോളജിന്റെ ഡീൻ ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
ഡോ. ടി ഡി സുഭാഷിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ന്യൂസ് ലെറ്റർ പ്രകാശനവും ലാപ്ടോപ്പ് വിതരണവും ഋഷിരാജ് സിംഗ് ഐപിഎസ് നിർവഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. അസിസ്റ്റന്റ് പ്രൊഫസർ ശ്രുതി എസ് മേനോൻ നന്ദി പ്രകാശനം നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.