കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിലെ റോഡ് കോൺക്രീറ്റിംങിന് എതിരെ പരാതിയുമായി നാട്ടുകാർ. പഞ്ചായത്ത് രണ്ടാം വാർഡിലെ വട്ടുകുന്നേൽ റോഡാണ് മുന്നറിയിപ്പില്ലാതെ കോൺക്രീറ്റ് ചെയ്തതായി പരാതി ഉർന്നിരിക്കുന്നത്. റോഡരികിലെ താമസക്കാരായ ആളുകൾ രാവിലെ മാത്രമാണ് കോൺക്രീറ്റിംങിന്റെ വിവരം അറിഞ്ഞത്. പലരും വീട്ടിൽ നിന്നും വാഹനം പുറത്തിറക്കാനടക്കം ബുദ്ധിമുട്ടി. ഈ സാഹചര്യത്തിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയത്.
മാസങ്ങളോളമായി റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട്. ഇതു സംബന്ധിച്ചു നേരത്തെ തന്നെ നാട്ടുകാർ പരാതിപറഞ്ഞിരുന്നു. ഇതേ തുടർന്നാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇന്നു രാവിലെ നിർമ്മാണ സാമഗ്രികളുമായി കരാറുകാരൻ എത്തിയപ്പോഴാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നതായി നാട്ടുകാർ അറിഞ്ഞത്. തുടർന്ന് ഇവർ മുന്നറിയിപ്പ് നൽകിയില്ലെന്ന് പഞ്ചായത്ത് അധികൃതരോട് പരാതിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലരുടെയും വീടുകളിലേയ്ക്കു കയറാനുള്ള ഏക വഴിയാണ് അറ്റകുറ്റപണികളുടെ പേരിൽ കോൺക്രീറ്റ് ചെയ്തത്. പലർക്കും വീട്ടിൽ നിന്നും വാഹനം പുറത്തിറക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിൽ തങ്ങൾക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.