കോട്ടയം : ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അസിസ്റ്റൻറ്റ് മാനേജരെ മേലുദ്യോഗസ്ഥൻ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും, മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി.ഇ.എഫ്.ഐ) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഐ.ഒ.ബി കോട്ടയം മെയിൻ ബ്രാഞ്ചിന് മുന്നിൽ നടത്തിയ ധർണ്ണ ബി.ഇ.എഫ്.ഐ സംസ്ഥാന ജോ സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് അഭിനന്ദ്.
യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ ബിനു സ്വാഗതവും,
ഏരിയ സെക്രട്ടറി ജിതിൻ.സി.ബേബി നന്ദിയും പറഞ്ഞു. എ. കെ.ബി. ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ കേരളത്തിലെ ബ്രാഞ്ചുകളും, ഓഫീസുകളും കേന്ദ്രീകരിച്ച് ഗുരുതര മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എർണാകുളം, തിരുവനന്തപുരം റീജിയണിലെ ജീവനക്കാരെ രാത്രി ഒൻപത് മണി വരെ ജോലി ചെയ്യാൻ മേലധികാരികൾ നിർബന്ധിക്കുന്നു. വനിതാ ജീവനക്കാരെ ട്രാൻസ്ഫർ ചെയ്തും ജോലിഭാരം വർദ്ധിപ്പിച്ചും കടുത്ത പീഡനത്തിന് വിധേയമാക്കുകയാണ് ഐ.ഒ.ബി മാനേജ്മെൻ്റ് ചെയ്യുന്നത്.