ദേശീയ പതാക ഉയർത്തി ആഘോഷങ്ങളിൽ അലിഞ്ഞ് ചാണ്ടി ഉമ്മൻ : വിവിധ പരിപാടികളുമായി മണ്ഡലം നിറഞ്ഞ് യു ഡി എഫ് സ്ഥാനാർത്ഥി 

പുതുപ്പള്ളി:സ്വാതന്ത്ര്യ ദിനമായ ഇന്ന് വിവിധ സ്കൂളുകളിലെ ആഘോഷ പരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരുന്നു പ്രചാരണത്തിന്റെ തുടക്കം. കുമരംകോട് സെന്റ് ജോസഫ് അക്കാദമിയിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിന്നീട് ദർശന സി എം ഐ ഇന്റർനാഷണൽ സ്കൂളിൽ പതാക ഉയർത്തി. ഫാ. മിഥുൻ മാത്യു, ഫാ. ജോസി കൈതപുരം തുടങ്ങിയവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. മണിപ്പൂർ കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ വേദനകൾ ഫാദർ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു.

Advertisements

തുടർന്ന് വടുവാതൂർ എംആർഎഫ് എംപ്ലോയീസ്  അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്തു. സ്നേഹവായ്പുകളോടെ ആണ് ചാണ്ടി ഉമ്മനെ  തൊഴിലാളികൾ സ്വീകരിച്ചത്. പിന്നീട് മുതിർന്ന നേതാവായ  അകലകുന്നം മണ്ഡലത്തിലെ നെല്ലിക്കുന്ന് കുര്യാച്ചനെ ചാണ്ടി വീട്ടിലെത്തി സന്ദർശിച്ചു. തുടർന്ന് അകലകുന്നം സെന്റ്  അൽഫോൻസാമ്മ മഠം സന്ദർശിച്ചു. അതിനുശേഷം മറ്റക്കര ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് കരുമ്പാനി ദിവ്യകാരുണ്യ ഇടവക ദേവാലയത്തിലെത്തി പിന്തുണ തേടി. അതിനുശേഷം എഫ്സി കോൺവെന്റ് മണലുങ്കൽ സന്ദർശിച്ചു.  അതിനുശേഷം പാലാ കത്തീഡ്രൽ പള്ളിയിൽ എത്തി മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഗോൾഡൻ ജൂബിലി പരിപാടിയിൽ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം ഇരവിനല്ലൂരിലെ തൃക്കയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തി സന്ദർശനം നടത്തി.  ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൽ പങ്കെടുത്തു. ക്ഷേത്രക്കുളം നവീകരണത്തിന് ഉമ്മൻചാണ്ടി 30 ലക്ഷം രൂപ അനുവദിച്ചതിൽ നിർമ്മിച്ച കുളം ക്ഷേത്രസമിതി ജനറൽ സെക്രട്ടറി ജയകുമാർ സ്ഥാനാർത്ഥിക്ക് കാട്ടികൊടുത്തു. 

പായസം നൽകിയാണ് സ്ഥാനാർത്ഥിയെ ഭരണസമതി അംഗങ്ങൾ സ്വീകരിച്ചത്. ശേഷം സി.എം. എസ് ആക്ലിക്കൻ ചർച്ച് ബിഷപ്പ് ഡോ.തോമസ് മാവുങ്കൽ നെ വീട്ടിൽ സന്ദർശിച്ചു. ശേഷം മീനടം, പുതുപ്പള്ളി, കൂരോപ്പട മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.