കാഞ്ഞിരപ്പള്ളി: വൈസ്മൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാഞ്ഞിരപ്പള്ളിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും സ്വാതന്ത്ര്യദിന ആഘോഷവും ക്ലബ്ബ് നടത്തുന്ന കിഡ്നി കെയർ പദ്ധതിയുടെ രണ്ടാംഘട്ട ഡയാലിസിസ് കിറ്റുകളുടെ വിതരണവും 15-ന് രാവിലെ 8.30ന് വൈസ്മെൻസ് ക്ലബ്ബ് അങ്കണത്തിൽ നടക്കും. ക്ലബ്ബ് പ്രസിഡന്റ് ജോജി വാളിപ്ലാക്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ക്ലബ്ബ് മുൻ പ്രസിഡന്റ് ജോബ് വെട്ടം ദേശീയപതാക ഉയർത്തും.
ജോസഫ് നഗരൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജേക്കബ് ചെറിയാൻ പന്തിരുവേലി ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ക്ലബ്ബ് സെക്രട്ടറി റജി കുളമറ്റം, ട്രഷറർ സോണി പാറപ്പുറം, വൈസ് പ്രസിഡന്റ് ടെഡി മൈക്കിൾ കുഴിവേലിത്തടം, അഡ്വ. ബിജി മാത്യു, മാത്യു ചാക്കോ വെട്ടിയാങ്കൽ, നിജു സലാം, പ്രഫ. മാത്യു കടവിൽ, രാജു വേലൻപറമ്പിൽ, ബോബൻ കാലാപറമ്പിൽ, ജോസ് കൊട്ടാരം, കെ.സി. ജോർജ് എന്നിവർ നേതൃത്വം നൽകും.