ഇൻഡോർ സ്‌റ്റേഡിയത്തിൽ വീണ് റിട്ട.എസ്.ഐയുടെ കാലൊടിഞ്ഞ സംഭവം; ഇൻഡോർ സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്തണം; കായിക മന്ത്രിയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയുടെ കത്ത്; കത്തയച്ചത് ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയെ തുടർന്ന്

കോട്ടയം: ഇൻഡോർ സ്‌റ്റേഡിയത്തിൽ വീണ് റിട്ട.എസ്.ഐയുടെ കാലൊടിഞ്ഞ സംഭവത്തിനു പിന്നാലെ ഇൻഡോർ സ്‌റ്റേഡിയത്തന്റെ അറ്റകുറ്റപണി നടത്താൻ ഇടപെടലുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇൻഡോർ സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപണി അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി.അബ്ദുറഹ്മാന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കത്തയച്ചു. കഴിഞ്ഞ ദിവസം ഇൻഡോർ സ്‌റ്റേഡിയത്തിനുള്ളിൽ വീണ് റിട്ട.എസ്.ഐയുടെ കാലൊടിഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇതു സംബന്ധിച്ചുള്ള വാർത്ത ജാഗ്രതാ ന്യൂസ് പുറത്തു വിട്ടിരുന്നു. ഇതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കത്തയച്ചത്.

Advertisements

തിരുവഞ്ചൂർ രാധാകൃഷ്ണൻ കായിക മന്ത്രിയായിരിക്കെ, ദേശീയ ഗെയിംസിന്റെ ഭാഗമായാണ് കോട്ടയത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചത്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്ന പേരിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല ജില്ലാ സ്പോട്സ് അതോറിറ്റിയ്ക്കാണ്.
മുൻപും നിരവധി ആളുകൾക്കു സമാന രീതിയിൽ പരിക്കേറ്റിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ആദ്യം കോട്ടയം ജില്ലയിലെ റിട്ട.എസ്.ഐ വീണ് കാലൊടിഞ്ഞതോടെയാണ് സ്പോട്സ് കൗൺസിലിന്റെ അനാസ്ഥയുടെ ചിത്രം തെളിഞ്ഞു വന്നത്. കോട്ടയം നഗരത്തിൽ നെഹ്റു സ്റ്റേഡിയം കായിക താരങ്ങൾക്കു കളിക്കാൻ പോയിട്ട് കയറിയിരിക്കാൻ പോലും കൊള്ളാത്ത മോശപ്പെട്ട സ്ഥലമായി മാറി. ഇതിനിടെയാണ് ഇപ്പോൾ ഏറെ പ്രതീക്ഷയോടെ പരിപാലിച്ചിരുന്ന ഇൻഡോർ സ്റ്റേഡിയത്തിനും ഈ ഗതി ഉണ്ടായത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ ഫ്ളോറിൽ ഗ്രിപ്പ് നഷ്ടമായി ഷൂ തെന്നി വീണാണ് എസ്.ഐയ്ക്കു പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ ക്രച്ചസിൽ കുത്തിയാണ് ഇദ്ദേഹം നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാഡ് മിറ്റൺ കളിക്കുന്നതിനിടെ ഗ്രിപ്പ് നഷ്ടമായ ഇദ്ദേഹം ഉടൻ തന്നെ തെന്നി വീഴുകയായിരുന്നു. തുടർന്ന്, എഴുന്നേറ്റ് നിന്നെങ്കിലും കാലിന്റെ ബാലൻസ് നഷ്ടമായി. പിന്നീട് നടത്തിയ പരിശോധനയിലാണ് ലിഗ്മെന്റിന് അടക്കം പൊട്ടലുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന്, ഇദ്ദേഹം കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനായി. രണ്ടു മാസത്തോളം വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

Hot Topics

Related Articles