പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു; ആറു മരണം; 20ലധികം ആളുകൾ ഒഴുക്കിൽ പെട്ടു

മുംബൈ: പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 20ലധികം ആളുകൾ ഒഴുക്കിൽ പെട്ടെന്നാണ് സൂചന. 20 വിനോദസഞ്ചാരികളാണ് ഒഴുക്കിൽ പെട്ടത്‌‌‌. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയിലാണ് അപകടം നടന്നത്. അപകടത്തിൽ ആറുപേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

Advertisements

സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്. പൂനയിലെ തലേകാവ് ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലാണ് അപകടം നടന്നത്. ഒഴുക്കിൽപ്പെട്ട 20 പേരിൽ 15 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. 

Hot Topics

Related Articles