കോട്ടയം: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 26 വ്യാഴാഴ്ച എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളേജിൽ ലഹരി വിരുദ്ധ ദിനാചരണം നടക്കും. രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ എൻ.എസ്.എസ് – എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല പരിപാടികളിൽ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.ആർ അജയ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പാലാ വിമുക്തി ഡീ അഡിക്ഷൻ സെന്റർ സൈക്യാട്രിക് സോഷ്യൽ വർക്കർ ആശാമരിയ പോൾ ബോധവത്കരണ ക്ലാസ് നയിക്കും.
Advertisements