കോട്ടയം: പൂവൻതുരുത്തിലെ ഫാക്ടറിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. മണിമല കടയനിക്കാട് മലേപ്പറമ്പിൽ ജോസ് കുര്യനാ (57) ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിൻറെ സംസ്കാരം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 11ന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ നടക്കും.
സംഭവത്തിൽ പ്രതിയായ അസം സ്വദേശിയായ മനോജ് ബറുവ (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 6 :15 മണിയോടുകൂടി പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഹെവിയ റബ്ബർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും കയ്യില്‍ ഇരുന്ന കമ്പിവടിയും,അവിടെയുണ്ടായിരുന്ന സിമന്റ് കട്ടയും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.