മുണ്ടക്കയം: ബഫർ സോൺ വിഷയത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തിലും സുപ്രീം കോടതിയിലും വേണ്ടവിധം ധരിപ്പിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ഇൻഫാം നേതൃസംഗമവും ബഫർ സോൺ മോചന സമര പ്രഖ്യാപനവും മുണ്ടക്കയം വ്യാകുലമാതാ പാരിഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ. ഇൻഫാം ഒരു സർക്കാരിനും എതിരല്ല. പ്രശ്നത്തിൽ സർക്കാരുകൾ അടിയന്തരമായി ഇടപെടണം. പ്രശ്നപരിഹാരത്തിനായി ഇൻഫാമിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി അധ്യക്ഷതവഹിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് പുൽത്തകിടിയേൽ ആമുഖ പ്രഭാഷണം നടത്തി. വെളിച്ചിയാനി കാർഷിക താലൂക്ക് പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, മുണ്ടക്കയം കാർഷിക താലൂക്ക് പ്രസിഡന്റ് സണ്ണി എബ്രഹാം വെട്ടുകല്ലേൽ, പെരുവന്താനം കാർഷിക താലൂക്ക് പ്രതിനിധി അലക്‌സ് പവ്വത്ത് എന്നിവർ പ്രസംഗിച്ചു.
എരുമേലിയിൽ നടന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ അധ്യക്ഷതവഹിച്ചു. കാർഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ ആമുഖപ്രഭാഷണം നടത്തി. എരുമേലി ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, എരുമേലി താലൂക്ക് പ്രസിഡന്റ് ജോസഫ് കെ.ജെ. കരിക്കുന്നേൽ, കാഞ്ഞിരപ്പള്ളി കാർഷിക ജില്ല എക്‌സിക്യൂട്ടീവ് മെംബർ കുരുവിള ചാക്കോ താഴത്തുപീടികയിൽ എന്നിവർ പ്രസംഗിച്ചു.
കട്ടപ്പനയിൽ നടന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അധ്യക്ഷതവഹിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ ആമുഖപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി കാർഷികജില്ല എക്‌സിക്യൂട്ടീവ് അംഗം ഫാ. വർഗീസ് കുളമ്പള്ളിൽ, അണക്കര കാർഷിക താലൂക്ക് പ്രസിഡന്റ് ജയകുമാർ മന്നത്ത്, കട്ടപ്പന കാർഷിക താലൂക്ക് പ്രതിനിധി സെബാസ്റ്റ്യൻ ജോസഫ് മുക്കുങ്കൽ, കട്ടപ്പന കാർഷിക താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം ജോസഫ് കുര്യൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു.
കർഷകർക്ക് കരുത്തായി ഇൻഫാമിന്റെ ബഫർസോൺ മോചന സമരപ്രഖ്യാപനം; വിവരങ്ങൾ കൃത്യമായി ധരിപ്പിക്കാത്തതാണ് കാരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ
Advertisements