സ്വാതന്ത്ര്യ ദിനത്തിൽ ലഡ്ഡു കിട്ടിയില്ല : മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി യുവാവ്

ഇൻഡോർ: രാജ്യത്തെ പൗരൻമാർക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ തൃപ്തിയില്ലെങ്കില്‍ പരാതിപ്പെടാനുള്ള അവകാശമുണ്ട്.ഇത്തരത്തില്‍ റോഡിലെ കുഴികള്‍ മുതല്‍ വൈദ്യുതി തടസം വരെയുള്ള പരാതികള്‍ വരുന്ന ഇക്കാലത്ത് സ്വാതന്ത്ര്യദിനത്തില്‍ രണ്ട് ലഡുവിന് പകരം കിട്ടിയത് ഒരു ലഡു മാത്രമാണെന്ന പരാതി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശ് സ്വദേശിയായ കമലേഷ് കുശ്വാഹയാണ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഹെല്‍പ്പ് ലൈൻ നമ്ബറില്‍ വിളിച്ച്‌ രണ്ട് ലഡു കിട്ടിയില്ലെന്ന വിചിത്ര പരാതി ഉന്നയിച്ചത്.

Advertisements

ഓഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഭിന്ദ് ജില്ലയിലെ നൗധ ഗ്രാമത്തില്‍ മധുരം വിതരണം ചെയ്തിരുന്നു. കമലേഷ് കുശ്വാഹ ഇവിടെയാണ് താമസിക്കുന്നത്. എന്നാല്‍ സാധാരണ ലഭിക്കാറുള്ള രണ്ട് ലഡുവിന് പകരം ഒരു ലഡു മാത്രമാണ് അന്ന് തനിക്ക് ലഭിച്ചതെന്നായിരുന്നു കമലേഷിന്റെ പരാതി. ഗ്രാമ സർപഞ്ചിനും സെക്രട്ടറിക്കും എതിരെയാണ് ഇദ്ദേഹം പരാതിപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കമലേഷ് ഒരു സ്ഥിരം പരാതിക്കാരനാണെന്നാണ് പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറയുന്നത്. റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നൂറിലേറെ പരാതികളാണ് ഇയാള്‍ ഹെല്‍പ്പ് ലൈൻ നമ്ബറില്‍ വിളിച്ച്‌ ഉന്നയിച്ചിട്ടുള്ളത്. എന്നിരുന്നാലും കമലേഷിന്റെ പരാതി ഫലം കാണാതെ പോയില്ല. കാര്യം ചെറുതാണെങ്കിലും അധികാരികള്‍ ഉടനടി നടപടി സ്വീകരിച്ചു. വിഷയം ഗൗരവമായി എടുത്ത്, വിതരണത്തിനായി ഒരു കിലോ ലഡു വാങ്ങാൻ അധികൃതർ തീരുമാനിച്ചു. എന്നാല്‍ ഈ വാഗ്ദാനം കമലേഷ് നിരസിച്ചു.

Hot Topics

Related Articles