കോട്ടയം :കെ.പി.സിസി പ്രസിഡന്റിന്റെ ആർ.എസ്.എസ് പ്രീണന നയവും ,കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളും യു.ഡിഎഫിനെ ശിഥിലീകരണത്തിന്റെ വഴിയിൽ എത്തിച്ചെന്ന് ഐ എൻ എൽസംസ്ഥാന പ്രസിഡണ്ടും കേരള തുറമുഖ,പുരാവസ്തു ,മ്യൂസിയംമന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു.മൂന്ന് പതിറ്റാണ്ട് മുമ്പ് ഇബ്രാഹിം സുലൈമാൻസേട്ടു സാഹിബ് പ്രവചിച്ച അതേ രാഷ്ട്രീയ സാഹചര്യമാണ്ഇപ്പോൾ ഉണ്ടായിരിക്കുന്നത്.കോൺഗ്രസും ആർ.എസ്എസുമായുള്ള
അന്തരം ഇല്ലാതായതിന്റെ പ്രതിഫലനമാണ് സുധാകരന്റെ പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ഐ.എൻ.എൽ ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഐഎൻഎൽ സംസ്ഥാന ജന: സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് ജിയാ ഷ് കരിം അദ്ധ്യക്ഷനായി. ജില്ലാ ജന: സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ , പി.റ്റി. ഷാജി,ഡോ : ബേനസീർ , സിദ്ധീഖ് കോട്ടയം, നവാസ് ചൂടു കാട്, മാഹീൻ വൈക്കം, കെ.ഇ സുബൈർ,കുഞ്ഞുമോൻ പുതുപ്പള്ളി, റസ്സാഖ് കാഞ്ഞിരപ്പള്ളി,അഡ്വ: ഷൈല ആസാദ് അബ്ദുള്ള കോട്ടയം എന്നിവർ പ്രസംഗിച്ചു.
യു.ഡി.എഫ് ശിഥിലീകരണത്തിന്റെ വഴിയിൽ :ഐ.എൻ.എൽ.
Advertisements