സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ: വിവരാവകാശ കമ്മിഷൻ സിറ്റിംഗ്: ജില്ലയിൽ 32 പരാതികൾ തീർപ്പാക്കി

കോട്ടയം: മൃഗങ്ങൾക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകും. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.എ. സലീം സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഇടപെടൽ.
കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപ് നടത്തിയ സിറ്റിങ്ങിൽ 32 പരാതികൾ തീർപ്പാക്കി. 39 പരാതികൾ പരിഗണിച്ചു. ഏഴ് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പോലീസ്, ആരോഗ്യ മേഖല, സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗിൽ കൂടുതലായി എത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.
അരുവിത്തുറ സ്വദേശിയായ വി.എസ് ഹുസ്സൈൻ സമർപ്പിച്ച ഹർജിയിൽ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങൾ ഒഴികെയുള്ള സിസിടിവി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു.

Advertisements

Hot Topics

Related Articles