കോട്ടയം : വെള്ളൂരിൽ ഇൻസ്റ്റാഗ്രാം പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അമ്മയും മകനും സഹായിയും അറസ്റ്റിൽ. മൂവാറ്റുപുഴ വാഴപ്പള്ളിയിൽ വിഷ്ണു (21 ) ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിൻറു (40 )ഇവരുടെ ആൺ സുഹൃത്ത് കൊല്ലം പോഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കർണാടകയിലെ സുള്ള്യാ ഭാഗത്തെ കുമ്പളശേരി എന്ന സ്ഥലത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിഷ്ണു തട്ടിക്കൊണ്ട് പോകുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കണ്ടെത്തി.ഇതേ സമയം പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കർണാടകയിൽനിന്നും കഴിഞ്ഞദിവസം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.