കോട്ടയം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ കമ്മിറ്റി ഫോർ മാർക്കറ്റ് ആൻഡ് ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ദേശീയ സമ്മേളനം കോട്ടയം കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ച് ഓഗസ്റ്റ് 18 , 19 , 20 തീയതികളിൽ നടത്തപ്പെടുന്നു .
അക്കൗണ്ടന്റുമാർ , പ്രമുഖ ചാർട്ടേർഡ് സാമ്പത്തിക വിദഗ്ദർ , ഇൻവെസ്റ്റേഴ്സ് , കമ്പനി മേധാവികൾ ഷെയർ ബ്രോക്കേഴ്സ് തുടങ്ങിയവർ പങ്കെടുക്കുന്നു . ഓഹരി വിപണിയിൽ നിന്ന് എങ്ങനെ നേട്ടങ്ങൾ കൊയ്യാം , ഏതൊക്കെ ഷെയറുകളിൽ ഇൻവെസ്റ്റ് ചെയ്യണം ഏതൊക്കെ ഷെയർ ഇൻവെസ്റ്റ് ചെയ്യേണ്ട , ഷെയർ മാർക്കറ്റിലും മറ്റു കമോഡിറ്റി മാർക്കറ്റുകളും ഇൻവെസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്തൊക്കെ പഠനങ്ങൾ ഏതൊക്കെ സെക്ടറുകളാണ് ഇപ്പോൾ നഷ്ടത്തിൽ ഉള്ളത് , ഏതൊക്കെ സെക്ടറുകളാണ് ഇപ്പോൾ നടത്തണം , ലാഭത്തിലുള്ളത് , മാർക്കറ്റുകളുടെ ലാഭനഷ്ട സാധ്യതകൾ അതിന്റെ ടാക്സ് അനന്തരഫലങ്ങൾ , കമോഡിറ്റി മാർക്കറ്റ് , ഡെറിവേറ്റീവ് ഫ്യൂച്ചേഴ്സ് ഓപ്ഷൻസ് തുടങ്ങിയ മേഖലകളെക്കുറിച്ച് എല്ലാം മാർക്കറ്റ് , വിശദമായ ക്ലാസുകൾ നടക്കും . തോമസ് ചാഴികാടൻ എം.പി ക്ലാസുകൾ ഉദ്ഘാടനം ചെയ്യും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡയറക്ട് ടാക്സും ക്യാപിറ്റൽ മാർക്കറ്റും എന്ന വിഷയത്തിൽ ഡോക്ടർ ഗിരീഷ് അഹുജ സാമ്പത്തിക വിപണിയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും എങ്ങനെ നേട്ടം കൊയ്യാം എന്നതിനെക്കുറിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ദനും അനലിസ്റ്റുമായ രുദ്ര മൂർത്തി , സാമ്പത്തിക മേഖലയിലെ പുതിയ സെക്ടറുകളെ കുറിച്ച് കമോഡിറ്റി എക്സ്ചേഞ്ച് മേധാവി രുചി ശുക്ല മാർക്കറ്റുമായി ബന്ധപ്പെടുമ്പോൾ എന്തൊക്കെ നിയമപരമായ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് വൈസ് പ്രസിഡണ്ട് രേണു ബണ്ടാരി തുടങ്ങിയവർ ക്ലാസുകൾ എടുക്കും .
കമ്മിറ്റി ഫോർ ക്യാപിറ്റൽ മാർക്കറ്റ് ആൻഡ് ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ചെയർമാൻ സിഎ . അനുജ് ഗോയൽ , റീജിയണൽ കൗൺസിൽ അംഗം പി . സതീശൻ , മുൻ കൗൺസിൽ അംഗം ബാബു ഏബ്രാഹം കള്ളിവയലിൽ , മുൻ റീജിയണൽ കൌൺസിൽ അംഗം ജോമോൻ കെ ജോർജ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും . ഇൻസ്റ്റിറ്ട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ച് ആതിഥ്യമരുളുന്ന മൂന്നു ദിവസത്തെ ഈ സെമിനാറിൽ ദേശീയ പ്രതിനിധികൾ പങ്കെടുക്കും . പത്ര സമ്മേളനത്തിൽ കോട്ടയം ബ്രാഞ്ച് ചെയർമാൻ സാബു തോമസ് ഊന്നുകല്ലേൽ സെക്രട്ടറി കെ ബാലാജി ട്രഷറർ ഷൈൻ ജോസഫ് കമ്മിറ്റി അംഗം രമ്യ വൈസ് ചെയർമാൻ പ്രേം സെബാസ്റ്റ്യൻ, സികാസ ചെയർമാൻ ശ്രീജിത്ത് എന്നിവർ സംസാരിച്ചു .