രാജ്യാന്തര കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരുടെ സംഗമം ഡിസംബർ അഞ്ചിന് കോട്ടയം പ്രസ്ക്ലബിൽ 

കോട്ടയം : രാജ്യാന്തര കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരുടെ സംഗമം ഡിസംബർ അഞ്ചിന് കോട്ടയം പ്രസ്ക്ലബിൽ നടക്കും.  ഖത്തർ ലോകകപ്പ് ഫുട്ബോൾ, ഹാങ്ചോ ഏഷ്യൻ ഗെയിംസ്, ലോകകപ്പ് ക്രിക്കറ്റ് എന്നീ മത്സരങ്ങൾ റിപ്പോർട്ടു ചെയ്ത  മാധ്യമ പ്രവർത്തകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഡിസംബർ അഞ്ച്  ചൊവ്വാഴ്ച രാവിലെ  11 ന് കോട്ടയം പ്രസ് ക്ലബിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് മുഖ്യാതിഥിയാവും. മാധ്യമപ്രവർത്തകരായ മുഹമ്മദ് ദാവുദ് , അജയ് ബെൻ,  ജി.ശിവപ്രസാദ്, അനീഷ് ആലക്കോട്, സി.കെ.രാജേഷ്കുമാർ, അർജുൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നു.

Advertisements

Hot Topics

Related Articles