ഡൽഹി:തദ്ദേശീയ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (IADWS) ആദ്യ പറക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 2025 ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് 12.30ഓടെ ഒഡീഷ തീരത്ത് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ (DRDO) ആണ് പരീക്ഷണം നടത്തിയത്.
പൂർണ്ണമായും വിജയകരമായിരുന്നു പരീക്ഷണം എന്നാണ് ലഭ്യമായ വിവരങ്ങൾ. നിരവധി തലങ്ങളിലായുള്ള സംരക്ഷണം ഉറപ്പാക്കുന്ന ഒരു മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് സിസ്റ്റമാണ് IADWS. ഇതിൽ ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈൽ, അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം മിസൈലുകൾ, ഉയർന്ന പവർ ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ തുടങ്ങിയവ ഉൾപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയകരമായ പരീക്ഷണത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒയെ അഭിനന്ദിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്-ൽ പ്രതികരിക്കവെ, “2025 ഓഗസ്റ്റ് 23-ന് ഒഡീഷ തീരത്ത് വിജയകരമായി നടന്ന IADWSന്റെ ആദ്യ പറക്കൽ പരീക്ഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” എന്ന് മന്ത്രി കുറിച്ചു.