വക്കോ ഇന്ത്യ നാഷണൽ സീനിയർസ് ആൻഡ് മാസ്റ്റേഴ്സ് കിക്ക്‌ ബോക്സിങ് : സിൽവർ മെഡൽ നേടിയ ജസ്റ്റിന മരിയ റോണിയെ അനുമോദിച്ചു.

മല്ലപ്പള്ളി : ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന വക്കോ ഇന്ത്യ നാഷണൽ സീനിയർസ് ആൻഡ് മാസ്റ്റേഴ്സ് കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ദേശിയ തലത്തിൽ സിൽവർ മെഡൽ നേടിയ ജസ്റ്റിന മരിയ റോണിയെ അനുമോദിച്ചു.
ചെങ്ങരൂർ കുരിശിങ്കൽ പറമ്പിൽ റോണി കുരിയക്കോസിന്റെയും സിജി റോണിയുടെയും മകളും ഗാന്ധി ദർശൻ സമതി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ബൈജി ചെള്ളേട്ടിന്റെ സഹോദരി പുത്രിയും ആണ് ജസ്റ്റിന മരിയ. ഡി സി സി പ്രസിഡന്റ്‌ പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ജസ്റ്റിനയെ അനുമോദിച്ച ചടങ്ങിൽ കെപിസിസി എക്സിക്യൂട്ടീവ് മുൻ അംഗം അഡ്വ. റെജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, കോൺഗ്രസ്‌ കല്ലുപ്പാറ മണ്ഡലം പ്രസിഡന്റ്‌ ചെറിയാൻ മനചേരി, കല്ലുപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ തോമസൺ, സി എസ് പണിക്കർ, മനോജ്‌ കവിയുർ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles