ജേക്കബ് തോമസിനെതിരായ അന്വേഷണം; ജൂൺ മുപ്പത് വരെ സമയം നൽകി സുപ്രീം കോടതി

ദില്ലി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജർ അഴിമതി കേസില്‍ സംസ്ഥാന സർക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നല്‍കി സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി സമയം നീട്ടിയത്. ജൂണ്‍ മുപ്പത് വരെയാണ് ജസ്റ്റിസ് അഭയ് എസ്.ഒ.കെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സമയം നീട്ടി നല്‍കിയത്. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തെ ഡ്രഡ്ജർ അഴിമതി കേസില്‍ ഡച്ച്‌ കമ്പനിയായ ഐഎച്ച്‌സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലെറ്റർ റോഗടറി കൈമാറിയെന്നും ഇതില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേന്ദത്തിന്‍റെ ഇടപടല്‍ കൂടി ഉണ്ടായാലേ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാനാകൂ എന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ അറിയിച്ചു. ഇത് കണക്കിലെടുത്ത് ഉത്തരവിന്‍റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Hot Topics

Related Articles