ഇലഞ്ഞിയിൽ ടിപ്പർ ലോറിയ്ക്ക് പിന്നിൽ ഓട്ടോ ഇടിച്ച് അപകടം : ചീപ്പുംപടി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു

ഇലഞ്ഞി :പെരുമ്പടവം ദർശന കവലയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിക്കുകയും ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തു. ചീപ്പുംപടി തേയിലപ്പുറത്ത് ഗോപി (65) ആണ് മരിച്ചത്. പെരുമ്പടവം മാലാട്ടേൽ ബേബിയെ (53) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു . ലോഡുമായി വന്ന ടിപ്പർ ലോറി കേടായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടു. ഇലഞ്ഞി ഭാഗത്തു നിന്നും പെരുമ്പാടവത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകട സൂചന നൽകുന്നതിന് യാതൊരു സംവിധനവും ഒരുക്കാതെയാണ് വളവിൽ ടിപ്പർ ലോറി റോഡിൽ നിർത്തിയിട്ടതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ഗോപിയുടെ സംസ്‌കാരം പിന്നീട്. ഭാര്യ: സുഭദ്ര. മകൻ: സുനിൽ. മരുമകൾ: ആർച്ച.

Advertisements

Hot Topics

Related Articles