മുംബൈ പഞ്ചാബ് പോരാട്ടം ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുത്തു

ന്യൂസ് ഡെസ്‌ക്ക് : മുംബൈ പഞ്ചാബ് പോരാട്ടത്തില്‍ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുത്തു. ആറ് മത്സരങ്ങളില്‍ നിന്നായി 2 വിജയങ്ങള്‍ മാത്രമുള്ള ഇരു ടീമുകള്‍ക്കും നാല് പോയിന്റ് വീതമാണ് നിലവിലുള്ളത്. പഞ്ചാബ് എട്ടാം സ്ഥാനത്തും മുംബൈ ഒന്‍പതാം സ്ഥാനത്തുമാണ് നിലവിലുള്ളത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നില നിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ചെന്നൈക്കെതിരെ സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മയുടെ ഫോമാണ് മുംബൈ ക്യാമ്പിലെ ആശ്വാസം.

Hot Topics

Related Articles