കോട്ടയം : ഐപ്സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ ഹിരോഷിമ ദിനാചരണം മുൻ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. യുദ്ധ കൊതിയന്മാരായ ആയുധ കച്ചവടക്കാരാണ് ലോകത്ത് നടക്കുന്ന മുഴുവൻ സംഘർഷങ്ങൾക്കും കു ടപ്പിക്കുന്നതെന്ന് ഈ ദിനത്തിൽ നാം തിരിച്ചറിയണമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.മുൻ മന്ത്രി കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബൈജു വയലത്ത് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി ബി ബിനു, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ, ജില്ലാ പ്രിസീഡിയംഅംഗം ബാബു ജോസഫ് അധ്യക്ഷത വഹിച്ചു.അഡ്വ. ജയപ്രകാശ്,ഡോ എ ജോസ്, ജില്ലാ സെക്രട്ടറി അഡ്വ. കെ ആർ ശ്രീനിവാസൻ, അനിയൻ മാത്യു, പികെ ആനന്ദക്കുട്ടൻ, ബി ശശികുമാർ,അഡ്വ എ ജോസ്,ടി സി ബിനോയ്, അഡ്വ ചന്ദ്രബാബു ഇടാഡ്,കെ ഗോപാലകൃഷ്ണൻ,ആ നിക്കാട്പ്രസന്നൻ, ആനിക്കാട് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.