വൈക്കം: ഐപ്സോ സംസ്ഥാന കൺവൻഷനും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഏപ്രിൽ
19-ന് രാവിലെ 10 മണിക്ക് വൈക്കം ഇണ്ടംതുരുത്തിമന ഹാളിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘടനം ചെയ്യും.യോഗത്തിൽ മുൻ മന്ത്രിമാരായ മുല്ലക്കര രക്നാകരൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിൻറെ വിജയകരമായ നടത്തിപ്പിനായി വൈക്കത്തുചേർന്ന സംഘാടക സമിതി യോഗത്തിൽ കെ.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു യോഗം ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയ വൈസ് പ്രസിഡൻറ് അഡ്വ.കെ.അനിൽകുമാർ വിവിധ സംഘടനാ നേതാക്കളായ ടി.എൻ രമേശൻ ആർ സുശീലൻ ബാബുജോസഫ് ബൈജു വയലത്ത് അഡ്വ.വി.ജയപ്രകാശ് മുൻ എംഎൽഎ കെ.അജിത്ത് അഡ്വ.കെ.ആർ.ശ്രീനിവാസൻ എം.ഡി ബാബരാജ് ഡോ.കുസുമൻ ഡോ.എ ജോസ് അനിയൻമാത്യു അഡ്വ.ചന്ദ്രബാബു എടാടൻ അഡ്വ.കെ രഞ്ജിത്ത് കെ.ഡി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി പ്രസിഡൻറ്ആയി
കെ സെൽവരാജിനേയും സെക്രട്ടറിയായി അഡ്വ.ചന്ദ്രബാബു എടാടനേയും തിരത്തെടുത്തു.