പ്രാതലിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഊർജ നില കൂട്ടാൻ സഹായിക്കും. ശരീരത്തിലുടനീളം ഓക്സിജൻ നൽകുന്നതിനും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിൻ്റെ കുറവ് ക്ഷീണം, ബലഹീനത, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ്റെ ഒരു പ്രധാന ഘടകമാണ് ഇരുമ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റിനെ കുറിച്ചാണ് ഇനി പറയുന്നത്.
ഗ്രീൻ സ്മൂത്തി
വേണ്ട ചേരുവകൾ
പാലക്ക് ചീര അരകപ്പ്
വാഴപ്പഴം 1 എണ്ണം
ആൽമണ്ട് ബട്ടർ 2 സ്പൂൺ
തേങ്ങാപ്പാൽ 1 കപ്പ്
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.