‘അയണ്‍ ഡോം ഫോർ അമേരിക്ക’ ! ഇസ്രയേലിനെ പകർത്താൻ ഒരുങ്ങി അമേരിക്ക

വാഷിംഗ്‌ടണ്‍: ഹമാസിന്റെയും ഹിസ്‌ബുള്ളയുടെയും ആക്രമണത്തില്‍ നിന്ന് ഇസ്രയേലിന് കവചമൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അവരുടെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം ആണ്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ ‘അയണ്‍ ഡോം’ ഭേദിച്ചുകൊണ്ട് ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രായേലില്‍ വർഷിച്ചപ്പോഴായിരുന്നു ഈ സംവിധാനം ആദ്യം ചർച്ചകളില്‍ നിറഞ്ഞത്. വ്യോമാക്രമണങ്ങളെ തകർത്ത് ആകാശ സംരക്ഷണം ഒരുക്കുകയാണ് അയണ്‍ ഡോം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ അയണ്‍ ഡോമില്‍ ആകൃഷ്ടനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രാജ്യത്ത് അതുപോലെയൊരു സംവിധാനം നിർമിക്കാനുള്ള നീക്കത്തിലാണ്.

Advertisements

നൂറ് ശതമാനം യുഎസില്‍ നിർമിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം എന്നാണ് പുതിയതായി നിർമിക്കുന്ന സംവിധാനത്തെ ട്രംപ് വിളിച്ചത്. ‘അയണ്‍ ഡോം ഫോർ അമേരിക്ക’ എന്നാണ് സംവിധാനത്തെ ട്രംപ് വിശേഷിപ്പിച്ചത്. പിന്നീട് പെന്റഗണ്‍ പേര് ‘ഗോള്‍ഡൻ ഡോം ഫോർ അമേരിക്ക’ എന്നാക്കി മാറ്റുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നിന്ന് യുഎസിനെ സംരക്ഷിക്കുന്ന ഒരു പ്രതിരോധ സംവിധാനം നിർമിക്കണമെന്ന ആശയം 1983ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗൻ മുന്നോട്ടുവച്ചിരുന്നു. ‘സ്റ്റാർ വാർസ്’ എന്നറിയപ്പെടുന്ന സ്ട്രാറ്റജിക് ഡിഫൻസ് ഇനിഷ്യേറ്റീവ് (എസ്‌ഡിഐ) അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി രൂപകല്‍പന ചെയ്ത പദ്ധതിയാണ്. സാങ്കേതികവിദ്യയുടെ പരിമിതികള്‍ കാരണം തങ്ങളുടെ ലക്ഷ്യങ്ങള്‍ ആത്യന്തികമായി കൈവരിക്കാൻ സ്റ്റാർ വാഴ്‌സിനായിരുന്നില്ല. എന്നാലിപ്പോള്‍ റൊണാള്‍ഡ് റീഗൻ മുന്നോട്ടുവച്ച ആശയം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പ്രസിഡന്റ് ട്രംപ്. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, തദ്ദേശീയമായി അയണ്‍ ഡോം വികസിപ്പിക്കുമെന്ന് ട്രംപ് വാഗ്‌ദാനം ചെയ്തിരുന്നു.

പുതിയ സംവിധാനം നിർമിക്കുന്നതിന്റെ ഭാഗമായി 2019ല്‍ ഇസ്രയേല്‍ രണ്ട് അയണ്‍ ഡോം മിസൈല്‍ ഡിഫൻസ് ബാറ്ററികള്‍ യുഎസിന് വിറ്റിരുന്നു. വിർച്വല്‍ ഡോം രൂപത്തില്‍ നിർമിക്കുന്ന സംവിധാനം ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഉള്‍പ്പെടെ എല്ലാതരം മിസൈലുകളെയും പ്രതിരോധിക്കും. ഇസ്രയേലിനേക്കാള്‍ 490 ഇരട്ടി വലുതാണ് അമേരിക്ക. അതിനാല്‍ തന്നെ മൊത്തം രാജ്യത്തിനും സംരക്ഷണം നല്‍കാൻ ഗോള്‍ഡൻ ഡോമിന്റ 24,000 യൂണിറ്റുകള്‍ വേണ്ടിവരും. 2.5 ട്രില്ല്യണ്‍ ആണ് മൊത്തം ചെലവ് കണക്കാക്കുന്നത്. യുഎസിന്റെ സൈനിക ബഡ്‌ജറ്റിനേക്കാള്‍ കൂടുതലാണിത്.

എന്താണ് അയണ്‍ ഡോം സംവിധാനം?

റോക്കറ്റ് ആക്രമണങ്ങള്‍, മോർട്ടാറുകള്‍, പീരങ്കി ഷെല്ലുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (യുഎവി) എന്നിവയെ നേരിടാൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള, ഭൂമിയും ആകാശവും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് അയണ്‍ ഡോം.

2006ലെ ലെബനൻ ആക്രമണത്തില്‍ അനേകം ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണമാണ് സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനം നിർമിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. 2011 മുതലാണ് അയണ്‍ ഡോം സംവിധാനം ഇസ്രായേലിനെ സംരക്ഷിച്ചുതുടങ്ങിയത്.

വ്യോമാതിർത്തിയില്‍ തന്നെ ശത്രുക്കളുടെ മിസൈലുകളും റോക്കറ്റുകളും ടാർഗറ്റ് ചെയ്ത് അവയുടെ പാത, വേഗത, ലക്ഷ്യം എന്നിവ നിമിഷങ്ങള്‍ക്കുള്ളില്‍ കണക്കുകൂട്ടി അവയെ വായുവില്‍ വച്ചുതന്നെ നശിപ്പിക്കുകയാണ് അയണ്‍ ഡോം സംവിധാനം ചെയ്യുന്നത്.

70 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഈ സംവിധാനം സുരക്ഷയൊരുക്കുന്നത്. ഒരു യൂണിറ്റായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് മൂന്ന് ഘടകങ്ങളുണ്ട്. ശത്രുക്കള്‍ വിന്യസിക്കുന്ന വ്യോമ ആയുധങ്ങളെ കണ്ടെത്താനുള്ള റഡാർ, ആയുധങ്ങളെയും യുദ്ധത്തെയും നിയന്ത്രിക്കാനുള്ള സംവിധാനം, 20 തമിർ മിസൈലുകള്‍ ഉള്‍പ്പെടുന്ന മിസൈല്‍ ലോഞ്ചർ എന്നിവയാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക.

Hot Topics

Related Articles