ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇ-മാഗസിനായ ലുമിനാരിയുടെ ലോഗോ പ്രകാശനം നടന്നു. ഡിജിറ്റൽ ഫ്ലാറ്റ് ഫോമിൽ നടക്കുന്ന ലോഗോ പ്രകാശനം കേരളാ സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മോബിൻ മോഹൻ നിർവ്വഹിച്ചു.
കുടുംബത്തിനും നാടിനുമായി തന്റെ യൗവനം മാറ്റിവെച്ച് പ്രവാസിയായി മാറുന്ന മനുഷ്യർ നേരിടിയുന്ന മാനസിക വെല്ലുവിളികൾ ചെറുതല്ല …. ഋതുകൾ മാറി മാറി വരുമ്പോഴും രാവെന്നൊ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് അവരുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി ഒരുക്കിയിരിക്കുകയാണ് ഇമൽസ് ഫോറം എന്ന് ചുരുക്കി വിളിക്കുന്ന ഇസ്രായേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോം. മാനസികോല്ലാസത്തിനും, അവരുടെ സർഗ്ഗാത്മക കഴിവികൾ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമായി Israel Malayalee Art, Literature and Social Forum. (IMALS FORUMS) കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ മാഗസിൻ ആണ് “ലുമിനാരി ” . ലൂമിനാരിയുടെ ലോഗോ പ്രകാശനം ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ നടന്നു. കേരളാ സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മോബിൻ മോഹൻ ലോഗാ പ്രകാശനം ചെയ്യ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ അൻറ് സോഷ്യൽ ഫോറം ജനറൽ കോ- ഓർഡിനേറ്റർ റെജി സി.ജെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ വിജിൽ ടോമി മുഖ്യ പ്രഭാഷണം നടത്തി. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ സൽജി ഈട്ടിത്തോപ്പ്, മിനി പുളിക്കൽ , ഷിബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ ആദ്യവാരത്തിൽ തന്നെ മാഗസിൻ പുറത്തിറക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.